സി.പി.ഐ സ്വീകരിച്ചത് ശത്രുക്കളെ സഹായിക്കുന്ന നിലപാടെന്ന് കോടിയേരി

KODIYERI

തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

സിപിഐയുടേത് ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്, സിപിഐ ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരമൊരുക്കിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

സ്വാഭാവികമായ സമയം മാത്രമാണ് ചാണ്ടിയുടെ രാജി തീരുമാനത്തിനെടുത്തത്. മന്ത്രിസഭാ യോഗത്തിനു മുമ്പ് തന്നെ തോമസ് ചാണ്ടിയെ രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജി ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു എത്തിയത്.

മുന്നണിക്കുള്ളില്‍ ഇങ്ങനെയാണോ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് സിപിഐ ആലോചിക്കണം.

മന്ത്രിസഭായോഗത്തില്‍ നിന്ന് മാറിനിന്നത് അപക്വമായ നടപടിയാണ്. തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും കോടിയേരി തുറന്നടിച്ചു.

സിപിഐ നടപടി മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല. കയ്യടികള്‍ സ്വന്തമാക്കുകയും വിമര്‍ശനങ്ങള്‍ മറ്റുള്ളരുടെ തലയില്‍ വയ്ക്കുന്നതും ശരിയല്ലന്നും അദ്ദേഹം വ്യക്തമാക്കി.

Top