തിരഞ്ഞെടുപ്പ് തിയ്യതി മുൻകൂട്ടി ബി.ജെ.പി പറയുമെങ്കിൽ തിരിമറിയും കാണിക്കുമെന്ന്

kodiyeri

കൊച്ചി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബിജെപിക്ക് സാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ തിരഞ്ഞെടുപ്പ് തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു കോടിയേരി ബിജെപിക്കെതിരെ തുറന്നടിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?

തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആർ എസ് എസിന്റെ ഐ ടി മിലൻ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാൻ സാധിച്ചത്?

ഇതൊക്കെ സാധിക്കുമെങ്കിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി കാണിക്കാനും ബി ജെ പിക്ക് സാധിക്കും.

രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആർ എസ് എസ് – ബി ജെ പി സംഘപരിവാരം.

Top