സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങി ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ല; കോടിയേരി

che

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ലെന്നും സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു. ചെഗുവേരയുടെ ചിത്രങ്ങള്‍ അതാത് സ്ഥലങ്ങളില്‍ തന്നെയുണ്ടാകുമെന്നും കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നത്. മഹാത്മാ ഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രങ്ങള്‍ക്കൊപ്പം ചെഗുവേരയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ലെന്നും യുവാക്കള്‍ക്കിടയില്‍ അരാജകത്വത്തിന്റെ വിത്ത് പാകുന്നതിന് മാത്രമേ ചെഗുവേരയുടെ ചിത്രം കൊണ്ട് സാധിക്കൂവെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.Related posts

Back to top