പ്രവാസി പങ്കാളിത്തത്തോടെയുള്ള വികസന നയമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കോടിയേരി

KODIYERI

മലപ്പുറം : ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത് പ്രവാസി പങ്കാളിത്തത്തോടെയുള്ള വികസന നയമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രവാസിയായിരിക്കെ മരിച്ച മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി മുനീറിന് ജിദ്ദ നവോദയ ഏരിയാകമ്മിറ്റിയും സി പി ഐ എം തെന്നല ഏരിയാ കമ്മിറ്റിയും ചേര്‍ന്ന് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു മുനീറിന്റെ മരണം. ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ജിദ്ദ നവോദയ ഏരിയാകമ്മിറ്റിയും സി പി ഐ എം തെന്നല ഏരിയാകമ്മിറ്റിയും മുന്നിട്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. മാറാക്കരയില്‍ റെഡ്സ്റ്റാര്‍ ക്ലബ്ബ് നിര്‍മിച്ചുനല്‍കിയ സ്നേഹഭവനങ്ങളുടെ താക്കോല്‍ ദാനവും കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു

Top