ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കണ്ട ; ബിജെപിയ്ക്കും ആര്‍എസ്എസിനും എതിരെ കോടിയേരി

kodiyeri

തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് എന്ന് കോടിയേരി.

കേരളത്തെക്കുറിച്ച് ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണ്.

മാത്രമല്ല, ആര്‍എസ്എസ് ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും, 250ലധികം സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കൂടാതെ, ഇടതുപക്ഷ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണ് ആര്‍എസ്എസ് ലക്ഷ്യം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ആര്‍.എസ്.എസ് 13 കൊലപാതകങ്ങള്‍ ഇതേവരെ നടത്തി.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ബന്ധം തകര്‍ക്കാനും ബിജെപി നീക്കം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍എസ്എസിന്റെ വാദം വെറും സ്വപ്‌നം മാത്രമാണെന്നും, ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കണ്ടെന്നും കോടിയേരി തുറന്നടിച്ചു.

Top