kodiyeri against Oommenchandy

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്കിലുടെയാണ് കോടിയേരി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ചത്.

സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ബെംഗളൂരു കോടതിയുടെ വിധി സോളാര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ വിധി.

കുരുവിളയെ വഞ്ചിച്ചുവെന്ന് കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചിരുന്നു, പരാതി കൊടുത്ത കുരുവിളയെ ജയിലിലടച്ച ഉമ്മന്‍ചാണ്ടി കുരുവിളയെ അധികാരം ഉപയോഗിച്ച് വേട്ടിയാടിയെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം……

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരില്‍ കേരളീയരുടെ റേഷന്‍ അരി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ വ്യാപകമായ പ്രതിഷേധം ഉയർന്ന് വരണം. കേന്ദ്ര സര്‍ക്കാർ, ഈ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കാൻ തയ്യാറാവണം.

കേരളത്തിന്റെ സവിശേഷത കണക്കിലെടുത്തും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വരുത്തിയ വീഴ്ച മനസ്സിലാക്കിയും സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സാവകാശം അനുവദിക്കണം. ദേശീയ നിയമത്തിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍ഗണാലിസ്റ്റില്‍ സംഭവിച്ച പാകപ്പിഴകള്‍ പരിഹരിക്കുന്നതിന് ജനങ്ങളെ സഹായിക്കാന്‍ താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ഹൈല്‍പ് ഡെസ്കുകള്‍ സ്ഥാപിക്കണം. കുറ്റമറ്റ രീതിയില്‍ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് വില്ലേജ്–ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തയ്യാറാവുകയും വേണം.

കേന്ദ്രമനുശാസിക്കുന്ന നിയമത്തിലെ ചില വിയവസ്ഥകള്‍ അതേപടി നടപ്പാക്കിയാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറാകും. ഇപ്പോള്‍ സംസ്ഥാനത്ത് രണ്ട് കോടിയോളം ഗുണഭോക്താക്കള്‍ക്ക് പിണറായിസര്‍ക്കാര്‍ സൗജന്യമായി അരി നല്‍കുന്നുണ്ട്. എന്നാല്‍, പുതിയ നിയമപ്രകാരം ഇങ്ങിനെ സൗജന്യമായി അരി നല്‍കിയാല്‍ കേന്ദ്രവിഹിതം റദ്ദാക്കപ്പെടും. കേരള ജനതയെ പട്ടിണിയിലേക്ക് തള്ളിവിടാനാണ് ഇത്തരം മാനദണ്ഡങ്ങൾ. അതിനാൽ കേരളത്തിന്റെ സാഹചര്യം പരിഗണിച്ച്, നിയമം നടപ്പാക്കാന്‍ സാവകാശം അനുവദിക്കുകയും ദോഷകരമായ വ്യവസ്ഥകളില്‍ ഇളവ് നൽകുകയും ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

സാധാരണക്കാരുടെ അന്നംമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരായി ഒക്ടോബര്‍ 31ന്, സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകള്‍ക്കുമുന്നിലും നമുക്ക് ധര്‍ണ്ണയും പൊതുയോഗവും സംഘടിപ്പിക്കാം. ശക്തമായ പ്രതിഷേധമുയർത്താം.

Top