കൊലയിൽ സിപിഎമ്മിന് പങ്കില്ല, ക്രമസമാധാന നില തകർക്കാനാണ് ബിജെപി ശ്രമം ;കോടിയേരി

kodiyeri

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സി പി എമ്മിന്റെ മേലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സംഭവവുമായി സി പി എമ്മിന് പങ്കില്ല, കേരളത്തിലെ ക്രമസമാധാന നില തകർക്കാനാണ് ബി ജെ പിയുടെ ശ്രമം. ഹർത്താലിന്റെ പിറകിൽ രാഷ്ട്രീയ ഗൂഢശ്രമമാണെന്നും കോടിയേരി തുറന്നടിച്ചു.

കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ മണികുട്ടൻ മുൻ കോൺഗ്രസ്​ പ്രവർത്തകനാണ്​. ഇയാൾക്കെതിരെ നിരവധി കേസുകൾ നിവലിലുണ്ട്​. മറ്റൊരു പ്രതിയായ പ്രമോദ്​ ബി.എം.എസ്​ പ്രവർത്തതകന്റെ മകനാണ്​.

സംസ്ഥാന വ്യാപകമായ അക്രമം നടത്താനാണ് ബിജെപി- ആർ എസ് എസ് ശ്രമമെന്നും കോടിയേരി വ്യക്തമാക്കി.

Top