കൊഡാക്കിന്റെ 34,999 രൂപയുടെ 50UHDX 4K സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി വിപണിയില്‍

കൊഡാകിന്റെ ബ്രാന്‍ഡ് നാമത്തില്‍ 50 ഇഞ്ച് ഫോര്‍കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ സ്മാര്‍ട്ട് എല്‍.ഇ.ഡി ടി.വി (Kodak 4K 50UHDX) സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. 34,999 രൂപയുടെ ടി.വി ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന.

3840 x 2160 പിക്‌സല്‍ റസലൂഷന്‍ സ്‌ക്രീനിലാണ് എല്‍ഇഡിയുടെ വരവ്. 1.4 ജിഗാഹെര്‍ട്‌സ് ഇരട്ട കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, കണക്ടിവിറ്റിക്കായി ലാന്‍, വൈ ഫൈ, മിറാകാസ്റ്റ് എന്നിവ നല്‍കിയിട്ടുണ്ട്.

രണ്ട് 10 വാട്ട് സ്പീക്കറുകള്‍, മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകള്‍, രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 11.6 കിലോ ഭാരമാണ് സ്മാര്‍ട്ട് ടിവിക്കുള്ളത്.

Top