കൊച്ചി ടസ്‌കേഴ്‌സിന് 850 കോടി രൂപ നല്‍കാനാവില്ലെന്ന് ബിസിസിഐ

ന്യൂഡെല്‍ഹി: കൊച്ചി ടസ്‌കേഴ്‌സിന് 850 കോടി രൂപ നല്‍കണമെന്ന തര്‍ക്കപരിഹാര കോടതി വിധി അംഗീകരിക്കില്ലെന്ന് ബിസിസിഐ. ഇത്രയും പണം കണ്ടെത്താനാവില്ലെന്നും ഫയല്‍ ഇടപാടുകളും ശമ്പള വര്‍ധനവും മാത്രമാണ് ബിസിസിഐ ജനറല്‍ ബോഡിയില്‍ പാസാക്കാന്‍ കഴിയുകയെന്നും മുതിര്‍ന്ന അംഗം അറിയിച്ചു.

കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്‌കേഴ്‌സ് ടീം ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനാണ് 2011 സെപ്റ്റംബറില്‍ ടസ്‌കേഴ്‌സ് ടീമിനെ പുറത്താക്കിയത്.

ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്‌കേഴ്‌സിനെ പുറത്താക്കിയത്.

460 കോടി രൂപ നല്‍കാമെന്ന് കൊച്ചി ടസ്‌കേഴ്‌സിനോട് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.എന്നാല്‍ ഈ വാഗ്ദാനം ടസ്‌കേഴ്‌സ് നിരസിക്കുകയായിരുന്നു.

Top