കൊച്ചി കവര്‍ച്ചയിലെ മുഖ്യപ്രതി നൂര്‍ഖാന്‍ ; സംഘം നാട്ടിലെത്തിയത് ആക്രിക്കാരെന്നപേരില്‍

robbery

കൊച്ചി : നാടിനെ നടുക്കിയ കവര്‍ച്ചാക്കേസിലെ മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊച്ചി പുല്ലേപ്പടിയിലെ വീട്ടില്‍ വയോധികനെ ബന്ദിയാക്കി 5 പവനും എരൂരില്‍ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും കവര്‍ന്ന കേസിലെ മുഖ്യപ്രതി ഡല്‍ഹി ദില്‍ഷന്‍ ജുഗിയിലുള്ള നൂര്‍ഖാന്‍ എന്ന നസീറാണെന്ന് വ്യക്തമായി.

ഡല്‍ഹി ദില്‍ഷന്‍ ജുഗിയിലുള്ള നസീറിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ ആക്രിപെറുക്കാനായാണ് നൂര്‍ഖാന്‍ എത്തിയത്. നൂര്‍ഖാനടക്കം 11 പേരാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ വിളിച്ചുകൂട്ടിയതും കവര്‍ച്ച ആസൂത്രണം ചെയ്തതും നൂര്‍ഖാനാണ്.

ബംഗ്ലാദേശുകാരന്‍ ഷെംസാദ്, ഡല്‍ഹിയില്‍ താമസിക്കുന്ന റോണി, അര്‍ഷാദ് എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കവര്‍ച്ച ചെയ്തതില്‍ ഒരു മാലയും ഏതാനും കമ്മലുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരെ ഞായറാഴ്ച കൊച്ചിയിലെത്തിക്കും.

Top