കൊച്ചി മെട്രോ രണ്ടാംഘട്ട സര്‍വ്വീസ് അടുത്ത മാസം 3ന് ; സ്ഥിര യാത്രക്കാര്‍ക്ക് ഇളവ്

കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട സര്‍വ്വീസ് അടുത്ത മാസം 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.

കലൂര്‍ മുതല്‍ മഹാരാജാസ് വരെ സര്‍വ്വീസ് നീളുന്നതോടെ മെട്രോ നഗരമധ്യത്തിലേക്കും എത്തിച്ചേരും.

ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

സ്ഥിര യാത്രക്കാര്‍ക്ക് ഇളവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top