കൊ​ച്ചി മെ​ട്രോ​ ജൂ​ണ്‍ 17ന് യാഥാർത്ഥ്യമാകും, ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തും

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തും.

ജൂ​ണ്‍ 17ന് ​ഉ​ദ്ഘാ​ട​ന​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ക​ത്ത​യ​ച്ചു. ആ​ലു​വ​യി​ലാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ നടക്കുക. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​റാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക.

ഇടത് സ​ർ​ക്കാ​രി​ന്റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 30നു ​ന​ട​ത്തു​മെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ്ര​സ്താ​വി​ച്ച​ത് വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം വാ​ർ​ത്ത​യാ​യ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​സൗ​ക​ര്യം നോ​ക്കി മെ​ട്രോ റെ​യി​ൽ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ന​ട​പ​ടി രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ആ​രോ​പി​ച്ചു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​വും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കുക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​സ​ന്നി​ഗ്ദ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​മൊ​ടു​ങ്ങി​യ​ത്.

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​യം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ മാ​സ​ത്തി​ൽ ത​ന്നെ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​യം തേ​ടി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്ന​താ​യും ഇ​തി​ന് അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മെ​ട്രോ ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് രാ​ജ്യ​ത്തി​ന്റെ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Top