ആഘോഷങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾ രാജ്യത്തിന്റെ പുരോഗതിക്ക് ഉത്തമം ; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ആഘോഷങ്ങൾ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അവയിൽ നിന്നുമുള്ള അറിവുകൾ ജനങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചുവപ്പ് കോട്ടയിൽ നടന്ന രാംലീല പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നമ്മുടെ ആഘോഷങ്ങൾ കൃഷി, നദികൾ, പർവ്വതങ്ങൾ, ചരിത്രം, സംസ്കാരം എന്നിവയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ഈ അഘോഷങ്ങളിൽ നിന്നുമെല്ലാം വളരെയധികം സാമൂഹികമായി ബന്ധപ്പെട്ട അറിവുകൾ ഉണ്ട്. ഈ അറിവുകൾ സമൂഹത്തിന്റെ ഐക്യത്തിനും സ്‌നേഹബന്ധങ്ങൾക്കും ഏറെ ഉത്തേജനം നൽകുന്നതാണ്’-പ്രധാനമന്ത്രി പറഞ്ഞു.

ആഘോഷങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ യഥാർത്ഥ്യമാക്കണം. അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നതിലൂടെ ദുഷ്ട ശക്തികളെ തടയാൻ ശ്രമിക്കുകയും വേണം.

ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും ഈ കാലഘട്ടത്തിലും മനുഷ്യർക്ക് പ്രചോദനം നല്‍കുകയാണ്.

2022ൽ പുതിയ ഒരു ഇന്ത്യക്കായി രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി വിജയദശമി ദിനത്തിൽ ആവശ്യപ്പെട്ടു.

Top