kinesis advantage pro keyboard

കിനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ് ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസൃതമായി കാലാന്തരത്തില്‍ പരിഷ്‌കരിക്കപ്പെട്ട ഒരു ഉപകരണമാണ്.

എര്‍ഗോണമിക് കീബോര്‍ഡുകളെന്ന് വിളിക്കുന്ന ഇത്തരത്തില്‍ റീഡിസൈന്‍ ചെയ്യപ്പെട്ട വേറെയും കീബോര്‍ഡുകളുണ്ട്.

കീബോര്‍ഡിനെ ആശ്രയിച്ചുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് ജോലി കൂടുതല്‍ സുഖകരവും ആരോഗ്യകരവുമാക്കാന്‍ ഇതുവഴി സാധിക്കും. ആ രീതിയിലാണ് ഈ കീബോര്‍ഡിന്റെ രൂപകല്‍പ്പന.

കൃത്യമായി പറഞ്ഞാല്‍ കൈപത്തിയുടെ സ്വാഭാവികമായ രൂപഘടനയ്ക്കനുയോജ്യമായി. വിരലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയാണ് നമ്മളെല്ലാം ടൈപ്പ് ചെയ്യുന്നത്.

ആ രീതിയില്‍ ദൈര്‍ഘ്യമുള്ളതും വേഗതയുള്ളതുമായ ടൈപ്പിങ് പലപ്പോഴും വിരലുകളിലെയും കൈകളിലേയും സന്ധികളില്‍ വേദനയ്ക്കും അതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

കൈപത്തിയുടെ ശരിയായ രൂപഘടനയില്‍ നിന്നും മാറി ഏറെ നേരം പ്രവര്‍ത്തിക്കുമ്പോള്‍ കൈകള്‍ ക്ഷീണിക്കാനിടയാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് കൈനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

ക്യുവര്‍ട്ടി കീബോര്‍ഡിനെ രണ്ടു ഭാഗങ്ങളാക്കി ഇതില്‍ വിഭജിച്ചിരിക്കുന്നു.

കൈപത്തികള്‍ കൃത്യമായും ആയാസരഹിതമായും വെക്കാവുന്ന വിധത്തിലാണ് ഈ രണ്ട് ഭാഗങ്ങളിലേയും അക്ഷരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്‌പേസ്, എന്റര്‍, ബാക്ക് സ്‌പേസ്, ഡിലീറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ബട്ടണുകള്‍ ഇരുകൈകളുടെയും തള്ളവിരലുകള്‍ വരുന്ന ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

സാധാരണ കീബോര്‍ഡുകളില്‍ പ്രത്യേകമായി ക്രമീകരിക്കാറുള്ള അക്കങ്ങള്‍ വലതുഭാഗത്തെ അക്ഷരങ്ങള്‍ക്കൊപ്പമാണ്ക്രമീകരിച്ചിരിക്കുന്നത്.

അക്കങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനായി പ്രത്യേകം കീയും കീബോര്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട് ഒരേ സമയം ആരോഗ്യകരവും കൂടുതല്‍ ഉല്‍പ്പാദനക്ഷമതയും വേഗതയും ഈ കീബോര്‍ഡിന്റെ പ്രത്യേകതകളാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്കും, എഴുത്തുകാര്‍ക്കും, ടൈപ്പിസ്റ്റുകള്‍ക്കും ഏറെ സഹായകമാണിത്.

സില്‍വര്‍, ബ്ലാക്ക് നിറങ്ങളിലാണ് ഈ കീബോര്‍ഡുകള്‍ ലഭ്യമാവുക

Top