കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന; ആണവായുധങ്ങള്‍ ഉപേക്ഷിച്ചേക്കും

XI_K9IM

ബെയ്ജിംഗ്: രണ്ടു ദിവസത്തെ സംശയങ്ങള്‍ക്ക് വിരാമമായി. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന രംഗത്തെത്തി. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. ഉത്തരകൊറിയന്‍ മാധ്യമങ്ങളും കിമ്മിന്റെ സന്ദര്‍ശന വാര്‍ത്ത ശരിവച്ചിട്ടുണ്ട്.

മാര്‍ച്ച് 25-നാണ് കിമ്മിന്റെ ചൈന സന്ദര്‍ശനം ആരംഭിച്ചത്. 28-നാണ് സന്ദര്‍ശനം അവസാനിക്കുകയെന്നാണ് സൂചന. കിമ്മിന്റെ ചൈന സന്ദര്‍ശനം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കിമ്മും ഷീ ജിന്‍പിങ്ങും
ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.

അതേസമയം, ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ജിന്‍പിങ്ങിന് ഉറപ്പുനല്‍കിയതായി ചൈന വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഷീ ജിന്‍പിങ്ങുമായി വിജയകരമായ ചര്‍ച്ച നടത്താന്‍ സാധിച്ചുവെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയന്‍ പെനിസുലയില്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.

Top