ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സീരീസില്‍ കിഡംബി ശ്രീകാന്തിന് കീരീടം

ഓഡന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസിലെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ കിംഡംബി ശ്രീകാന്തിന് കിരീടം.

കൊറിയയുടെ ലീ ഹ്യൂണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടം നേടിയത്.

സ്‌കോര്‍ 21-10, 21-5. സീസണിലെ മൂന്നാമത്തെ അന്താരാഷ്ട്ര കിരീടമാണ് ശ്രീകാന്ത് സ്വന്തമാക്കുന്നത്.

മത്സരത്തിലുടനീളം എതിരാളിക്ക് അവസരമൊന്നും കൊടുക്കാത്ത പ്രകടനം കാഴ്ച വച്ച ശ്രീകാന്ത് 25 മിനിട്ടിനുള്ളില്‍ കളി പൂര്‍ത്തിയാക്കി.

Top