എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക് ; ടീസര്‍ പുറത്തിറങ്ങി

Kia Motors SP Concept

ക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയയുടെ വരവിന് 2018 ഓട്ടോ എക്‌സ്‌പോ സാക്ഷ്യം വഹിക്കുമെന്നാണ് സൂചന. ആദ്യ വരവില്‍ ചെറു കാറുകളുമായാണ് കിയ ഇന്ത്യയിലെത്തുക എന്നാണ് നേരത്തെ പുറത്തുവന്ന വിവരം.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും എതിരെയുള്ള കിയയുടെ കോമ്പാക്ട് എസ്‌യുവിയാണ് അവതിപ്പിക്കാനിരിക്കുന്ന എസ്പി കോണ്‍സെപ്റ്റ്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കിയ എസ്പി കോണ്‍സെപ്റ്റ് അവതരിപ്പിക്കുമെന്നാണ് വിവരം.

16 രാജ്യാന്തര മോഡലുകളുമായാണ് കിയ മോട്ടോര്‍സ് ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുക. ക്യാരക്ടര്‍ ലൈനുകളും, അഗ്രസീവ് ഡിസൈന്‍ ശൈലിയും എസ്‌യുവിയുടെ പ്രധാന സവിശേഷതകളാണെന്നാണ് റിപ്പോര്‍ട്ട്. അഗ്രസീവ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം സ്‌ട്രൈപും കിയ എസ്പി കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ സവിശേഷത.

പുതിയ മോഡലുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എസ്പി കോണ്‍സെപ്റ്റ് അണിനിരക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ കോമ്പാക്ട് എസ്‌യുവി പോര് മുറുകുന്ന പശ്ചാത്തലത്തില്‍ എസ്പി എസ്‌യുവിയായ കിയയ്ക്ക് മികച്ച തുടക്കം നല്‍കുമെന്നാണ് പ്രതീക്ഷ.

പിക്കാന്റോ ഹാച്ച്ബാക്ക്, റിയ പ്രീമിയം ഹാച്ച്ബാക്ക്, സ്‌പോര്‍ടേജ് എസ്‌യുവി, സെറാറ്റോ സെഡാന്‍, ഒപ്റ്റിമ പ്രീമിയം സെഡാന്‍, സൊറന്റോ ഫുള്‍സൈസ് എസ്‌യുവി, സ്‌പോര്‍ടി സ്റ്റിംഗര്‍ സെഡാന്‍ മോഡലുകളെയും കൂട്ടുപിടിച്ചാണ് കിയ ഇന്ത്യയിലെത്തുന്നത്.

Top