അതിര്‍ത്തിയിലെ ഇന്ത്യയുടെ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ ഇന്ത്യയുടെ പ്രകോപനത്തിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍. പാക്ക് വിദേശകാര്യ മന്ത്രി ഖുറം ദസ്തഗിര്‍ ഖാനാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ എന്തെങ്കിലും അബദ്ധങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന്‍ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കും. ഇന്ത്യയുടെ പ്രകോപനങ്ങള്‍, മിഥ്യാ തന്ത്രങ്ങള്‍, അനര്‍ഥങ്ങള്‍ എന്നിവ ശിക്ഷിക്കപ്പെടാതെ പോവില്ല. അത് ചുട്ട മറുപടി ഏറ്റുവാങ്ങുമെന്നും ദസ്തഗിര്‍ ഖാന്‍ പറഞ്ഞു.

കാഷ്മീരിലെ സുംജവാന്‍ സൈനിക ക്യാമ്പിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു പാക്കിസ്ഥാന്‍ വില നല്‌കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. പാക് ഭീകരന്‍ മസൂദ് അസറിന്റെ പിന്തുണയോടെ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.

Top