ഖാലിസ്ഥാന്‍ ബന്ധമുള്ള ഭീകരന്‍ പഞ്ചാബ് പൊലീസിന്റെ പിടിയില്‍

ARREST

കപൂര്‍ത്തല: നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാനുമായി ബന്ധമുള്ള ഭീകരന്‍ പഞ്ചാബ് പൊലീസിന്റെ പിടിയില്‍. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്(കെഫ്‌സി), ബബ്ബര്‍ ഖല്‍സ എന്നീ സംഘടനകളുമായി ബന്ധമുള്ള റാണ എന്ന രഞ്ജിത് സിങ് ആണ് പിടിയിലായത്.

ജലന്ധര്‍ കോബര്‍കലന്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നാണ് രഞ്ജിത് സിങ് അറസ്റ്റിലായത്. ഇവിടുത്തെ പൂജാരിയായി ജോലി ചെയ്ത് വരികയായായിരുന്നു ഇയാളെന്ന് പഞ്ചാബ് പൊലീസ് സീനിയര്‍ സൂപ്രണ്ട് സന്ദീപ് ശര്‍മ്മ അറിയിച്ചു. അഞ്ച് വെടിവെപ്പു കേസിലും നാല് കൊലപാതക കേസുകളിലും രഞ്ജിത് സിങ് പ്രതിയാണെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.

Top