ചിക്കന്‍ കിട്ടാനില്ല ; ബ്രിട്ടനിലെ കെഫ്‌സി റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി

KFC

ലണ്ടന്‍: ബ്രിട്ടനിലെ കെ.എഫ്.സി റെസ്റ്റോറന്റ് ശാഖകള്‍ അടച്ചുപൂട്ടി. കോഴിയിറിച്ചിയുടെ അപര്യാപ്തതയാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധിയെ തുടര്‍ന്ന് കെഎഫ്‌സിയുടെ വിതരണവും കുറഞ്ഞു.

പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്‌നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകളാണ് ഇംഗ്ലണ്ടില്‍ ഉള്ളത്.

എന്നാല്‍, 300 എണ്ണം മാത്രമാണ് കഴിഞ്ഞ ആഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിച്ചത്. അതേസമയം, റെസ്‌റ്റോറന്റുകളില്‍ ഉണ്ടായിരുന്ന മെനു ചുരുക്കുകയും ചെയ്തു. ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്‌സൈറ്റിലൂടെ മാപ്പ് പറഞ്ഞു.

Top