കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കേ കെ എസ് യു പ്രവര്‍ത്തകര്‍ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്.

കേശവേന്ദ്രകുമാര്‍ ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി.

കേസില്‍ ഉള്‍പ്പെട്ട കെ എസ് യു പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനത്തിലൂടെ മാതൃക കാണിച്ചു. മാത്രമല്ല, ഇവരുടെ മാതാപിതാക്കള്‍ തന്നോട് കേസ് പിന്‍വലിക്കണമെന്ന് അപേക്ഷിച്ചുവെന്നും ഇത് പരിഗണിച്ചാണ് തീരുമാനമെന്നും കേശവേന്ദ്രകുമാര്‍ അറിയിച്ചു.

2012 ഫെബ്രുവരിയിലാണ് അന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ഓഫീസിനുള്ളില്‍ കടന്ന പ്രതിഷേധിക്കുന്നതിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

Top