രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് കെ.എം മാണി

km mani

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണി. മുന്നണിയുടെ ഭാഗമല്ലാത്തതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്നണികളോട് തുല്യ അകലം പാലിക്കാനും ഉന്നതാതികാര സമിതി യോഗത്തില്‍ ധാരണയായി.

എന്നാല്‍ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിനു മുമ്പു തന്നെ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും കെ.എം. മാണി പറഞ്ഞു. മുന്നണി ബന്ധം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ചെങ്ങന്നൂരിലെ നിലപാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മനസാക്ഷി വേട്ടെന്ന ആശയം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മുന്നോട്ടുവച്ചങ്കിലും പി.ജെ. ജോസഫ് എതിര്‍ത്തു. അത് തെറ്റായ ആശയമായി കരുതുമെന്നും എല്‍ഡിഎഫിന് അനുകൂലമായി ചിന്തിക്കാന്‍ ഇടയാക്കുമെന്നും ജോസഫ് പറഞ്ഞു. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. ജോസഫിന്റെ നിലപാടിനു പിന്തുണ ഉണ്ടായതോടെ പിന്തുണ സംബന്ധിച്ച ചര്‍ച്ച ഒഴിവാക്കുകയായിരുന്നു.

അതേസമയം യുഡിഎഫിലേലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും, എല്‍ഡിഎഫിലേക്കെന്ന് മരു വിഭാഗവും ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം നീണ്ടു പൊകുന്നതിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top