Kerala Secretariate Association strike

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പ്രതിപക്ഷ അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരിക്കും സമരം നടത്തുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുമ്പോള്‍, നിലവിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം അടക്കമുള്ള ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നാരോപിച്ചാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

അതേസമയം ഇടതുസംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്

Top