ശൈഖ് ഖലീഫ ഫണ്ടിലേക്ക് 10 കോടി രൂപയുമായി എം എ യൂസഫലിയും ബി ആര്‍ ഷെട്ടിയും

ദുബായ്: കേരളത്തിന്റെ ദുരിതാശ്വാസത്തിന് വീണ്ടും ലുലുഗ്രൂപ്പിന്റെ സഹായം. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശൈഖ് ഖലീഫ ഫണ്ടിലേക്ക് ഏകദേശം 10 കോടി രൂപ ചെയര്‍മാന്‍ എം എ യൂസഫലി കൈമാറും. യു എ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയും 10 കോടി രൂപ ഫണ്ടിലേക്ക് കൈമാറും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും, യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബിആര്‍ ഷെട്ടിയും അഞ്ച് ദശലക്ഷം ദിര്‍ഹം യുഎഇയുടെ ഖലീഫ ഫണ്ടിലേക്ക് കൈമാറുന്നത്.

ലുലു ഗ്രൂപ്പ് നേരത്തേ അഞ്ച് കോടിയും ബി ആര്‍ ഷെട്ടി രണ്ടരകോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍വീസ് ചാര്‍ജില്ലാതെ പണമയക്കാന്‍ യു എ ഇ എക്‌സ്‌ചേഞ്ച് സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Top