Kerala Police reshuffling

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് ഐജിമാർക്ക് വീണ്ടും സ്ഥാന ചലനം. മഹാപാൽ യാഥവ് ആണ് പുതിയ കണ്ണൂർ റേഞ്ച് ഐജി.ദിനേന്ദ്രകാശ്യപിനെ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലേക്ക് പോവുന്ന മഹിപാൽ യാഥവ് തിരിച്ച് വരുന്നത് വരെ തൃശ്ശൂർ റേഞ്ച് ഐജി എം.ആർ അജിത്ത് കുമാർ കണ്ണൂർ റേഞ്ച് ഐജിയുടെ അധിക ചുമതല വഹിക്കും.

നേരത്തെ എറണാകുളം റേഞ്ചിൽ നിന്നും സ്ഥലം മാറ്റിയ ഐജി ശ്രീജിത്തിനൊപ്പം ക്രൈം ബ്രാഞ്ചിലാണ് മഹിപാൽ യാഥവിനെ നിയമിച്ചിരുന്നത്.

Top