സംസ്ഥാനത്ത് കൊടും ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

climate

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ദിനം പ്രതി വര്‍ധിച്ചു വരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. പകല്‍ താപനില 38 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയരുന്നത്. സാധാരണ മാര്‍ച്ച് ആദ്യ ആഴ്ച അനുഭവപ്പെടുന്നതിനേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണ് ഇപ്പോഴുള്ള ചൂട്. രാത്രിയിലെ താപനിലയും 28 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കാലാവസ്ഥാമാറ്റമാണ് താപനില ഇത്രയും ഉയരാന്‍ ഇടയാക്കിയതെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

Top