തദ്ദേശമിത്രം; തുടര്‍ പദ്ധതികള്‍ക്ക് ലോകബാങ്കില്‍ നിന്ന് ഫണ്ട് തേടും

കല്‍പ്പറ്റ: തദ്ദേശമിത്രം പദ്ധതിയുടെ തുടര്‍ നടപടികള്‍ക്കായി ലോകബാങ്കില്‍ നിന്ന് രണ്ടാം ഘട്ട ഫണ്ട് തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ട് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം സഹായം തേടുന്നത്.

2011 ല്‍ ആരംഭിച്ച പദ്ധതിക്ക് 1544 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ 978 ഗ്രാമപഞ്ചായത്തുകളും 60 മുനിസിപ്പാലിറ്റികളുമാണ്.

ലോക ബാങ്കിന്റെ പെര്‍ഫോര്‍മന്‍സ് ഗ്രാന്റ് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിനൊപ്പം പശ്ചിമ ബംഗാളിലും ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രണ്ടാം ഘട്ടത്തിന് ഇതിനോടകം ഫണ്ട് നേടിക്കഴിഞ്ഞു.

1544 കോടിയില്‍ 1207 കോടി ആദ്യഘട്ടത്തില്‍ വിനിയോഗിച്ചിട്ടുണ്ടെന്നും ഒക്‌ടോബറോടെ 100 ശതമാനം ഫണ്ടും ഉപയോഗിക്കാനാവുമെന്നും തദ്ദേശ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Top