കന്നുകാലി കശാപ്പിന് നിയന്ത്രണം ; കേന്ദ്രത്തോട് കേരള ഹൈക്കോടതി വിശദീകരണം തേടി

kerala-high-court

കൊച്ചി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടി.

സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

കശാപ്പ് നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച വിവരവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍ ഇത് ഭക്ഷണത്തെ കൂടി ബാധിക്കുന്ന വിഷയമാണ്.

കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം ബുധനാഴ്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി സജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Top