വിദേശത്തേക്ക് അനധികൃതമായി തൊഴിലാളികളെ കടത്തുന്നത് തടയണമെന്ന് കേരളത്തോട് കേന്ദ്രം

Untitled-1-VK-singh

തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി തൊഴിലാളികളെ കടത്തുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് കേരളത്തോട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്.

തൊഴിലിനായി വിദേശത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്നും, എന്നാല്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ ചൂഷണത്തിന് മലയാളികള്‍ വിധേയമാകുന്നുണ്ടെന്നും, ഇത് തടയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

എംബസികളില്‍ മലയാളം മനസിലാകുന്നവരെ നിയമിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കേരളാ സര്‍ക്കാറിന് ഉറപ്പും നല്‍കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.കെ സിങ്.Related posts

Back to top