കേരളത്തെ സഹായിക്കൂ . .എല്ലാവരും കുടുംബമാണ് ; പിന്തുണയുമായി സാമുവല്‍ റോബിന്‍സണ്‍

sudani

കൊച്ചി : പ്രളയക്കെടുതിയില്‍ കേരളത്തിനു പിന്തുണയുമായി ‘സുഡാനി’ താരം സാമുവല്‍ റോബിന്‍സണ്‍. തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും താരം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

പ്രളയം വ്യക്തിപരമായി ബാധിച്ചിട്ടില്ലത്തവരും ദുരിതത്തില്‍ നിന്നു കരകയറാന്‍ പ്രളയബാധിതരെ സഹായിക്കണമെന്നും സാമുവല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നൈജീരിയന്‍ സ്വദേശിയായ സാമുവല്‍ റോബിന്‍സണ്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് കേരളത്തില്‍ പ്രശസ്തനായത്.

ചലച്ചിത്രതാരങ്ങളായ ദിലീപ്, ഉണ്ണി മുകുന്ദന്‍ ,അമല പോള്‍, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.

Top