Kerala Fidel Castro Com.VS Achuthanandan 93 years old

തിരുവനന്തപുരം: ലോകത്ത് 93-ാം വയസ്സിലും കര്‍മ്മനിരതനായി ഇരിക്കുന്ന ഏകനേതാവ് വിഎസ് അച്യുതാനന്ദന്‍.

രണ്ടാം സ്ഥാനത്ത് രംഗത്തുള്ളത് ഇന്ത്യക്കാരന്‍ തന്നെയാണ്. 92കാരനായ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി.

രണ്ട് പേരില്‍ കരുണാനിധി വീല്‍ചെയറില്‍ അവശനായാണ് പൊതുവേദികളില്‍ (അതും വല്ലപ്പോഴും) പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ വിഎസ് ആകട്ടെ ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇപ്പോഴും കേരളരാഷ്ട്രീയത്തില്‍ സജീവമാണ്.

ചിട്ടയായ ആരോഗ്യപരിപാലനവും രാഷ്ട്രീയ ഇടപെടലുകളുമാണ് വിഎസിന്റെ ഊര്‍ജ്ജം.

ലോകകമ്മ്യൂണിസ്റ്റ് നേതാക്കളില്‍ തന്നെ ഇന്ന് ജീവിക്കുന്ന പ്രമുഖരില്‍ ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോക്ക് ഒപ്പമാണ് വിഎസിന്റെ സ്ഥാനം.

ഫിഡല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ പോലും പ്രായത്തിന്റെ അവശത കീഴ്‌പ്പെടുത്തിയപ്പോള്‍ ഫിഡലിനേക്കാള്‍ മൂന്ന് വയസ്സ് കൂടുതലുള്ള വിഎസിനെ പ്രായത്തിന് പോലും കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം,പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ ചുമതലകള്‍ മുന്‍പ് വഹിച്ചിട്ടുള്ള വിഎസ് ഇപ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റി ക്ഷണിതാവും സംസ്ഥാനഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമാണ്.

പുന്നപ്ര-വയലാര്‍ സമരനായകനായ വിഎസ് ഇപ്പോഴും പൊരുതുന്ന മനസ്സുകളുടെ ആവേശമാണ്.

Top