എയിംസിനായി കേരളം പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേരള സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായുള്ള സഹായധനത്തിനായി ആവശ്യപ്പെടും.

കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് സാമ്പത്തികസഹായം നല്‍കുക, കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കുക എന്നിവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.

നവകേരളമിഷന്റെ ഭാഗമായുള്ള കര്‍മപദ്ധതികളും പ്രധാനമന്ത്രിയുടെ മുന്നില്‍ ഉന്നയിക്കുന്നതായിരിക്കും.

കിഫ്ബിയില്‍ നിന്നും സാമ്പത്തികസഹായത്തോടെ നടപ്പാക്കാനിരിക്കുന്ന പദ്ധതികള്‍, കൊച്ചിമെട്രോയുടെ രണ്ടാംഘട്ടം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, ദരിദ്രവിഭാഗങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കെ ഫോണ്‍ പദ്ധതി, ഉള്‍നാടന്‍ ജലപാതകളുടെ വികസനം, തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പ്പാത, തൊഴിലുറപ്പുപദ്ധതിയുടെ കുടിശ്ശികയായ 700 കോടി രൂപ അനുവദിക്കല്‍ എന്നിവയാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങള്‍.

Top