കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റു വിട്ടുകൊടുത്തതിനെതിരെ തൃശൂരില്‍ പോസ്റ്ററുകള്‍

തൃശൂര്‍: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റു വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് തൃശൂരില്‍ പോസ്റ്ററുകള്‍. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി അനുവദിക്കില്ലെന്നും പോസ്റ്ററില്‍ വെല്ലുവിളിക്കുന്നുണ്ട്.

രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ജീര്‍ണിച്ച നേതൃത്വത്തിന് വിശ്രമം നല്‍കണമെന്നും ജനസ്വാധീനമില്ലാത്ത നേതാക്കളെ മാറ്റണമെന്നുമാവശ്യപ്പെട്ടായിരുന്നു നേരത്തെ പാലക്കാട് പോസ്റ്ററുകള്‍ പതിച്ചിരുന്നത്.

Top