സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും : കെജ്രിവാള്‍

kejriwal

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതിന് പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെ്. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും, എന്നാല്‍ പ്രപഞ്ചത്തിലെ ദൃശ്യവും അദൃശ്യവുമായ ശക്തികള്‍ നിങ്ങളുടെ സഹായത്തിനെത്തും. ഏറ്റവും ഒടുവില്‍ സത്യം ജയിക്കുകതന്നെ ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു.

പ്രതിബന്ധങ്ങളെ അവഗണിച്ച് ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നമ്മുടെ എം.എല്‍.എമാര്‍ക്കെതിരെ കെട്ടിച്ചമച്ച കേസുകള്‍ കൊണ്ടുവരുന്നു. തന്നെ ലക്ഷ്യംവച്ച് സി.ബി.ഐ റെയ്ഡുകള്‍ നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലന്നും ബി.ജെ.പിയെ പേരെടുത്തുപറയാതെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ഒടുവിലാണ് 20 എം.എല്‍.എമാരെ അയോഗ്യരാക്കിയിട്ടുള്ളത്. 20 എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുമെന്നകാര്യം മുന്നില്‍ക്കണ്ടാണ് ദൈവം നമുക്ക് വന്‍ ഭൂരിപക്ഷം നല്‍കിയത്. ഇത്തരം നടപടികള്‍മൂല്യം സത്യത്തിന്റെ പാതയില്‍നിന്ന് വ്യതിചലിക്കില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Top