കീഴാറ്റൂരില്‍ കേന്ദ്രം ഇടപെടുന്നു; പ്രതിനിധി സംഘം അടുത്തമാസം തെളിവെടുപ്പ് നടത്തും

keezhattur

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് റോഡ് നിര്‍മ്മാണം സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി അടുത്ത മാസം കീഴാറ്റൂര്‍ സന്ദര്‍ശിച്ചു പരിശോധന നടത്തും. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയിലാണു നടപടി.

വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ മേഖലാ ഓഫിസില്‍ നിന്നു റിസര്‍ച്ച് ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണു മേയ് മൂന്ന്, നാല് തീയതികളില്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചു പരിശോധന നടത്തുക.

റവന്യു കൃഷി വകുപ്പുകളിലെയും ദേശീയപാതാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ഉദ്യോഗസ്ഥ സംഘം എത്തുമ്പോള്‍ ഹാജരാകാന്‍ പരാതിക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Top