വിക്രമിന്റെ സ്വാമി 2വില്‍ തൃഷ്‌യ്‌ക്കൊപ്പം കീര്‍ത്തി സുരേഷും

രിയുടെ വിക്രം ചിത്രം സ്വാമി 2വില്‍ തൃഷയ്‌ക്കൊപ്പം മലയാളി താരം കീര്‍ത്തി സുരേഷും നായികയാവുന്നു.

വിക്രം പൊലീസ് ഓഫീസറിന്റെ വേഷത്തില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 2003ല്‍ പുറത്തിറങ്ങിയ സ്വാമി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ സ്വാമി 2, ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് ഔദ്യോഗികമായി ഹരി പ്രഖ്യാപിച്ചത്.

ഭൈരവയില്‍ വിജയുടെ നായികയായി എത്തിയ ശേഷം കൈനിറയെ ചിത്രങ്ങളാണ് കീര്‍ത്തിക്ക്. സൂര്യയ്‌ക്കൊപ്പം താനാ സേര്‍ന്ത കൂട്ടം, പവന്‍ കല്യാണ്‍ നായകനാവുന്ന ചിത്രം, നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തമിഴ്/തെലുങ്കു ചിത്രം എന്നിവ കൂടാതെ ലിംഗുസ്വാമിയുടെ സണ്ടക്കോഴി 2, അദ്ദേഹത്തിന്റെ തന്നെ അല്ലു അര്‍ജുന്‍ ചിത്രം എന്നിവയിലും കീര്‍ത്തിയാണ് നായിക.

Top