കെസിബിസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത നിലയില്‍; വിശുദ്ധരുടെ പട്ടികയില്‍ പുതിയ പേര്‌

കൊച്ചി: കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത നിലയില്‍. വിശുദ്ധരുടെ വിവരങ്ങളടങ്ങിയ പേജിലാണു സഭയുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചിത്രത്തിന്റെ സ്ഥാനത്തു മറ്റൊരു ചിത്രമാണു കാണുന്നത്. വിശുദ്ധരുടെ കൂട്ടത്തില്‍ ‘മിഷാല്‍’ എന്ന പേരും എഴുതി ചേര്‍ത്തിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതായാണ് കെസിബിസി നല്‍കുന്ന വിശദീകരണം. വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top