യുവാവിനെ മര്‍ദ്ദിച്ച കേസ്; ഗണേഷ് കുമാറിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരി

കോട്ടയം: മകനെ മര്‍ദ്ദിച്ച കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരി ഷീന. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും ഷീന പറഞ്ഞു. കേസില്‍ കോടതി ഷീനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ ഗണേഷ് കുമാര്‍ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാവും അമ്മ ഷീനയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. എംഎല്‍എയുടെയും ഡ്രൈവറിന്റേയും മര്‍ദനത്തില്‍ പരുക്കേറ്റ അനന്തകൃഷ്ണന്‍ ചികിത്സയിലാണ്.

Top