‘നൃത്തഗീതികളെന്നും’; നാഗപ്പാട്ടിന്റെ താളമുള്ള കായംകുളം കൊച്ചുണ്ണിയിലെ ഗാനം കാണാം

kochunni

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. നാഗപ്പാട്ടിന്റെ താളവും ലയവും ചേര്‍ന്ന നൃത്തഗീതികളെന്നും എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ദില്‍ബര്‍ സുന്ദരി നോറ ഫത്തേഹിയാകും ഗാനത്തില്‍ അഭിനയിക്കുകയെന്നാണ് ലിറിക്കല്‍ വീഡിയോ സൂചിപ്പിക്കുന്നത്. പുഷ്പാവതി പൊയ്പാടത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷോഭിന്‍ കണ്ണങ്കാട്ടിന്റേതാണ് വരികള്‍. ഗോപി സുന്ദറാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://youtu.be/5BIinYoshp8

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍ മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Top