കവാസാക്കിയുടെ നിഞ്ച ‘H2 SX, H2 SX SE’ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍

kawasaki-ninja

വസാക്കി നിഞ്ച H2 SX, H2 SX SE മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 21.80 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കവാസാക്കി നിഞ്ച H2 SX അവതരിപ്പിച്ചപ്പോള്‍, 26.80 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് H2 SX SE വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ചാര്‍ജ്ഡ് H2 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ H2 SX മോട്ടോര്‍സൈക്കിള്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 998 സിസി ഇന്‍ലൈന്‍ ഫോര്‍സിലിണ്ടര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനിലാണ് കവസാക്കി നിഞ്ച H2 SX, SX SE മോട്ടോര്‍സൈക്കിളുകള്‍ എത്തുന്നത്.

199 bhp കരുത്തും 136 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. H2 SX മോട്ടോര്‍സൈക്കിളില്‍ പൂര്‍ണ ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ പിന്തുണയുള്ള അനലോഗ് ടാക്കോമീറ്റര്‍ ഇടംപിടിക്കുമ്പോള്‍, TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി കോര്‍ണറിംഗ് ലൈറ്റുകള്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷന്‍ H2 SX SE മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ക്രൂയിസ് കണ്‍ട്രോള്‍, കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡ്, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍ പോലുള്ള ഇലക്ട്രോണിക് പിന്തുണ കവാസാക്കി നിഞ്ച H2 SXല്‍ ഒരുങ്ങുന്നുണ്ട്.

Top