ജ്യോതിക നായികയാകുന്ന കാട്രിന്‍ മൊഴിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

ജ്യോതിക നായികാ വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാട്രിന്‍ മൊഴിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പത്ത് നിര്‍ദേശങ്ങളടങ്ങിയ ഒരു ബോര്‍ഡ് കൈപിടിച്ച് ജ്യോതിക നില്‍ക്കുന്നതായാണ് ഫസ്റ്റ്‌ലുക്കില്‍ കാണുന്നത്. ഒരു സ്ത്രീയുടെ മേലുള്ള നിയന്ത്രണങ്ങളാണ് ഇവ. സമൂഹം ഒരു സ്ത്രീയുടെ മേല്‍ ചുമത്തിയിട്ടുള്ള പ്രതീക്ഷകളും അതിര്‍ വരമ്പുകളുമെല്ലാം പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. സൂര്യ തന്റെ ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഎച്ച് കാഷിഫ് ആണ് സംഗീതം. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതിക രാധാ മോഹനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി.

ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്യാബാലനായിരുന്നു ഹിന്ദിയില്‍ നായികയായിരുന്നത്. വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. ഹിന്ദിയില്‍ മാനവ് കൗള്‍ ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. ധനന്‍ജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തും.

Top