കത്വക്കേസ്; വിചാരണ പഠാന്‍കോട്ടിലേയ്ക്ക് മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്

ശ്രീനഗര്‍: കത്വ ബലാത്സംഗക്കേസില്‍ വിചാരണ കശ്മീരില്‍ നിന്നും പഠാന്‍ കോട്ടിലേയ്ക്ക് മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്. പെണ്‍ക്കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് വിചാരണ കശ്മീരിന് പുറത്തേയ്ക്ക് മാറ്റിയത്. കേസില്‍ രഹസ്യ വിചാരണയ്ക്കും കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി വാദം കേട്ട് വിധി പ്രസ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.

കശ്മീരിലെ കത്വ മേഖലയില്‍ ക്ഷേത്രത്തിനകത്തുവെച്ച് എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ സംരക്ഷിക്കുന്ന നിലപാട് പൊലീസും ബിജെപി മന്ത്രിമാരും സ്വീകരിച്ചതും വൻ വിവാദത്തിന്‌ ഇടയാക്കിയിരുന്നു.

ബക്കര്‍വാള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തു നിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിലെ ക്ഷേത്ര പരിസരത്തു നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Top