കത്വക്കേസ്; കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെയാണെന്ന് തെളിഞ്ഞു

rape

ജമ്മു: കത്വയില്‍ എട്ടു വയസുകാരി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെയാണെന്ന് തെളിഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്ന തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് തന്നയാണെന്ന് വ്യക്തമായതായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബക്കര്‍വാല്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തു നിന്നു ജനുവരി പത്തിനായിരുന്നു കാണായത്. ഒരാഴ്ചയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top