കത്തുവ കേസ്: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് നോട്ടീസ്‌

ന്യൂഡല്‍ഹി: കത്തുവ കേസില്‍ ഇരയായി മരിച്ച എട്ടുവയസുകാരിയുടെ പേരുവെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. അച്ചടി, ദൃശ്യ, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

കേസില്‍ പെണ്‍കുട്ടിയുടെ സ്വത്വം വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് മാധ്യങ്ങളോട് ഹൈക്കോടതി ചോദിച്ചു. പല മാധ്യമങ്ങളും പെണ്‍കുട്ടിയുടെ പേര് പരമാര്‍ശിച്ചു കേട്ടയുടന്‍ തന്നെ ഹൈക്കോടതി നോട്ടീസയക്കുകയായിരുന്നു.

ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് നിയമം. ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം ശിക്ഷ ഏറ്റുവാങ്ങാവുന്ന കുറ്റമാണിത്. എന്നാല്‍ കത്തുവ വാലി ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുന്നില്ല എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിശദീകരണം.

Top