കാഠ്മണ്ഡുവിൽ വനിതകൾക്കായി പിങ്കത്തോൺ ; ലക്ഷ്യം ആരോഗ്യ ബോധവൽക്കരണം

Pinkathon

കാഠ്മണ്ഡു: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വനിതകൾക്കായി പിങ്കത്തോൺ മാരത്തൺ സംഘടിപ്പിച്ചു. സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് രണ്ടാമത്തെ കാഠ്മണ്ഡു പിങ്കത്തോൺ ശനിയാഴ്ച നടന്നത്.

ഏകദേശം അയ്യായിരത്തോളം സ്ത്രീകൾ പിങ്കത്തോൺ മാരത്തണിൽ പങ്കെടുത്തു. 4 വിഭാഗങ്ങളിലായി 4, 3, 5, 10, 21 എന്നി കിലോമീറ്ററുകളായാണ് മാരത്തൺ തരം തിരിച്ചിരുന്നത്.

സ്ത്രീകൾ എല്ലായ്പ്പോഴും അവരുടെ അടുക്കള ജോലികളിൽ മുഴുകിയിരിക്കുകയായിരിക്കുമെന്നും അതിൽ നിന്നെല്ലാം മാറി അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ഈ മാരത്തൺ സഹായിക്കുമെന്നും മത്സരത്തിൽ പങ്കെടുത്ത പ്രതിമ ബിസ്റ്റ പറഞ്ഞു.

ഇന്ത്യയിൽ ആരംഭിച്ച പിങ്കത്തൺ മാരത്തൺ കഴിഞ്ഞ വർഷമാണ് നേപ്പാളിൽ എത്തിയത്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പിങ്ക് ടീഷർട്ടുകൾ ധരിച്ച് വനിതകൾക്ക് മാറ്റവും മെച്ചപ്പെട്ട ജീവിതശൈലിയും എന്ന ലക്ഷ്യവുമായി നടത്തിയ മത്സരത്തിന് പൂർണ്ണ പിന്തുണയാണ് ഭരണകുടം നൽകുന്നത്.

Top