കതിരൂര്‍ മനോജ് വധം: ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് നാളെയോടെ തീര്‍പ്പാക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.

കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികള്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

സിബിഐയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ള പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തു നില്‍ക്കുന്നത് അപഹാസ്യമാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

Top