കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടകൊലപാതകം ; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടകൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകങ്ങളില്‍ തെളിവ് ലഭിക്കുക ദുഷ്‌ക്കരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

1989-90 കാലയളവില്‍ നടന്ന കൊലപാതകങ്ങളില്‍ 215 കേസുകളിലായി 700 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്, ഇത് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെയും ജസ്റ്റിസ് ഡി. ചന്ദ്രചൂഡിന്റെയും ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Top