കശ്മീരിനെ വെട്ടിമുറിക്കാൻ അനുവദിക്കില്ല; പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

india---pak

ന്യുയോർക്ക് : യുണൈറ്റഡ് നേഷൻസിൽ പാക്കിസ്ഥാന്റെ വാദങ്ങൾക്ക് തക്കതായ മറുപടി നൽകി ഇന്ത്യ.

യുഎൻഒയിൽ പാക്കിസ്ഥാന്റെ ‘ഓഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ'(ഒഐസി) കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾക്കാണ് ഇന്ത്യയുടെ മറുപടി.

യുഎന്നിലുള്ള ഇന്ത്യയുടെ പ്രതിനിധി ഡോ.സുമിത് സേതാണ് പാക്കിസ്ഥാന് മറുപടി നൽകിയത്.

‘യുഎന്നിലെ ഈ വേദിയിൽ പാക്കിസ്ഥാൻ സംഘടനയ്ക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നു. പാക്കിസ്ഥാൻ സംഘടന ലോകത്തോട് കള്ളത്തരങ്ങളാണ് വിളിച്ച് പറയുന്നത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഒരിക്കലും കശ്മീരിനെ വെട്ടിമുറിക്കാൻ അനുവദിക്കില്ല, ഇത്തരത്തിലുള്ള പൊള്ളയായ ആരോപണങ്ങൽ ഭാവിയിൽ ആവർത്തിക്കരുത്- അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിലെ ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുന്നില്ല, കശ്മീരിൽ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് നടക്കുന്നത് തുടങ്ങിയ ആരോപണങ്ങളാണ് ഇന്ത്യയ്ക്ക് എതിരെ പാക്ക് സംഘടന ഉന്നയിച്ചത്.

Top