കാസര്‍ഗോഡ് പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി

leopard

കാസര്‍ഗോഡ്: പാണത്തൂരിന് സമീപം ഓണിയില്‍ പുലി കെണിയില്‍ വീണു. പന്നിയെ പിടിക്കാനായിവെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെയാണ് പുലിയെ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതരും രാജപുരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘമെത്തിയാല്‍ മാത്രമേ പുലിയെ കീഴ്‌പെടുത്താനാകു.

Top