kasargod district sfi jointsecretery ahammad afsal dead

കാസര്‍ഗോഡ്: ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് അഫ്‌സല്‍ (24)
മരിച്ചു.നായന്മാര്‍മൂലയ്ക്കടുത്ത പാണലത്തായിരുന്നു അപകടം. കാസര്‍കോട് വിദ്യാനഗറില്‍ നിന്നും പൊവ്വലിലേക്ക് പോവുകയായിരുന്ന അഫ്‌സലിന്റെ കാറിനെ എതിരെ വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുല്ലൂര്‍ സ്വദേശി വിനോദ് (23), സീതാംഗോളിയിലെ നാസര്‍ (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

കണ്ണൂര്‍ സര്‍വകലാശാല കലോത്സവ സംഘാടകന്‍ കൂടിയായിരുന്ന അഫ്‌സല്‍ മരണപ്പെട്ടതിനാല്‍ ഇന്നത്തെ മത്സരങ്ങള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. മൃതദേഹം ഉച്ചക്ക് ഒരുമണിക്ക് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.

Top